BREAKING NEWS

ഒടുവിൽ നിൽക്കെക്കള്ളിയില്ലാതെ ആ തീരുമാനമെത്തി… തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം എ പദ്മകുമാറിനെ നീക്കും…ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി… വിശദീകരണം ഇന്നു നൽകണം- നോട്ടീസയച്ച് സിപിഎം

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായപ്പോൾ മുതൽ സംരക്ഷിച്ചുകൊണ്ടിരുന്ന എ. പദ്മകുമാറിനെ ഒടുവിൽ സിപിഎം കൈവിട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നെല്ലാം പദ്മകുമാറിനെ നീക്കാൻ സിപിഎം സംസ്ഥാന സമിതിയിയിൽ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം വിശദീകരണം തേടിയുള്ള നോട്ടീസും പദ്മകുമാറിന് നൽകി. രജിസ്‌ട്രേഡ് തപാലിലാണ് നോട്ടീസ് നൽകിയത്. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ.

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായതു പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും അതിനുള്ള വിശദീകരണം വ്യാഴാഴ്ച നൽകണമെന്നും കാണിച്ച് എ. പദ്മകുമാറിന് സിപിഎം കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. പദ്മകുമാർ ജാമ്യത്തിലിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ജില്ലാകമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചത്.

അതേസമയം നോട്ടീസ് നൽകുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിലോ, ജില്ലാകമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ല. സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നോട്ടീസെന്നാണ് വിവരം. ആദ്യഘട്ടത്തിൽ ജില്ലാകമ്മിറ്റിയിൽനിന്ന് പുറത്താക്കുകയെന്ന നീക്കമാണ് നോട്ടീസിനു പിന്നിലെന്നാണ് സൂചന. സ്വർണക്കൊള്ളക്കേസിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് നോട്ടീസിൽ ചോദിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പദ്മകുമാറിനെതിരേ വാർത്തകൾ വന്നതിനെക്കുറിച്ച് എന്തു മറുപടിയാണു നൽകാനുള്ളതെന്നും വിശദീകരിക്കണം. അതുപോലെ വാർത്തകളിൽ വന്നത് തെറ്റാണെന്ന് സ്ഥാപിക്കാൻ പദ്മകുമാറിന്റെ വാദങ്ങളും നിരത്തണം.

എന്നാൽ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പദ്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന ചിത്രങ്ങളോ മറ്റു തെളിവുകളോ കണ്ടെത്തിയിട്ടില്ലെന്നത് പിടിവള്ളിയാണ്. എന്നാൽ, സിപിഎം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പോറ്റിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് പദ്മകുമാർ മറുപടിയിൽ ചൂണ്ടിക്കാണിക്കാനിടയുണ്ടെന്നാണ് വിവരം. കൊള്ള മുതൽ പങ്കുപറ്റിയതിന്റെ തെളിവുകൾ തന്റെ വീട്ടിൽനടന്ന റെയ്ഡിൽ കണ്ടെത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

അതേസമയം കേസിൽ പ്രതിയായിട്ടും പദ്മകുമാർ ജില്ലാകമ്മിറ്റിയിൽ തുടരുന്നതിൽ പാർട്ടി പ്രതിരോധത്തിലായിരുന്നു. കുറ്റപത്രം വരട്ടെ എന്നായിരുന്നു സംസ്ഥാ നസെക്രട്ടറിയടക്കം വിശദീകരിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ ഈ വിഷയം വീണ്ടും കത്താൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാനനേതൃത്വം ഇടപെട്ടുള്ള നീക്കമെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, ജില്ലാ കമ്മിറ്റിയിൽനിന്ന് നീക്കുന്നതിന്റെ മുന്നോടിയായി പദ്മകുമാറിനെ കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു.

പതിറ്റാണ്ടുകളായി കൈവശം വച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവ്

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026