മോസ്കോ: എന്താന്നറിയില്ല ഇയർഫോണും പാക് പ്രധാനമന്ത്രിയും ഒരിക്കലും ചേരില്ല, പൊതു മധ്യത്തിൽവച്ചു നാണം കെടുത്തിക്കളയും. ഇത്തവണ ഷഹബാസ് ഷെരീഫിന് പണി കിട്ടിയത് ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുന്നതിനിടെ, ഷെരീഫ് ഇയർഫോണുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടുകയായിരുന്നു. ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. റഷ്യൻ നേതാവ് പുഞ്ചിരിക്കുന്നതും ഒരു ഘട്ടത്തിൽ തന്റെ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ഹെഡ്‌ഫോണുകൾ എങ്ങനെ ധരിക്കണമെന്ന് കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം മൂന്നു വർഷം മുൻപ്, ഉസ്ബെക്കിസ്ഥാനിലെ ചർച്ചയ്ക്കിടെ ഇയർഫോൺ ചെവിയിൽ വയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഷഹബാസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ രണ്ടു ചർച്ചയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായിട്ടായിരുന്നുവെന്നത് യാദൃശ്ചികം.
പാക് പ്രധാനമന്ത്രി ഇയർഫോൺ വയ്ക്കാൻ ഷഹബാസ് ബുദ്ധിമുട്ടുമ്പോൾ പുട്ടിൻ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായ നാണക്കേടിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന പുടിൻ, എങ്ങനെ ഇയർഫോൺ വെക്കണമെന്ന് കാണിക്കാൻ തന്റെ ഇയർഫോൺ എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഏതാനും വർഷങ്ങൾക്കു മുൻപു ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ പുട്ടിനു മുന്നിൽ വച്ച് അദ്ദേഹത്തിന് ഇതേ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ചർച്ച തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഇയർഫോൺ ഊരിപ്പോയി. ഉദ്യോഗസ്ഥർ സഹായിക്കാൻ ശ്രമിച്ചിട്ടും ഇയർഫോൺ പലതവണ ഊരി വീണു. സംഭവം വൈറലായതോടെ പാക്കിസ്ഥാനിലെ എതിർ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു.
Pakistani PM Shehbaz Sharif’s Headphone fumble at SCO leaves Putin laughing, again!
International beizzati🇵🇰📷 pic.twitter.com/6Mlv73DSxp
— RUP JYOTI HAZARIKA (@rjhazarikam) September 2, 2025