BREAKING NEWS

വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതില്‍ തെറ്റൊന്നും തോന്നുന്നില്ല, അത് തമാശയാണ്, എനിക്ക് തോന്നിയത് പോലെ ഞാന്‍ പെരുമാറും, മഞ്ജു പത്രോസിന്റെ വസ്ത്രത്തെയോ ടാറ്റുവിനെയോ കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ?? ഞാന്‍ സെലിബ്രിറ്റി ആയതില്‍ എല്ലാവര്‍ക്കും അസൂയയാണ്- രേണു സുധി

· · 1 min read
Share: Copied!

തിരുവനന്തപുരം: മഞ്ജു പത്രോസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രേണു സുധി. വനിത ദിനത്തില്‍ മഞ്ജു പത്രോസ് പങ്കുവച്ച വിഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ അഭിമാനത്തെക്കുറിച്ച് സംസാരിച്ച വിഡിയോയില്‍ യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യം ആസ്വദിച്ച് മറുപടി നല്‍കുന്ന സെലിബ്രിറ്റിയെക്കുറിച്ച് മഞ്ജു പരാമര്‍ശിച്ചിരുന്നു.

ഇത് രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ആരോപണം. മഞ്ജു ഉദ്ദേശിച്ചത് തന്നെ തന്നെയാണെന്നാണ് രേണു പറയുന്നത്. തന്നോടായിരുന്നു യൂട്യൂബേഴ്‌സ് അങ്ങനൊരു ചോദ്യം ചോദിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും താരം പറയുന്നു. ”എന്റെ പേര് പറയുന്നില്ലെങ്കിലും മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം യൂട്യൂബേഴ്‌സ് വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചത് എന്നോടാണ്. എനിക്കത് തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ പൊതുവെ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. ഡബിള്‍ മീനിങ് ആയി തോന്നിയിട്ടില്ല. ഇങ്ങനെ രസകരമായ തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം തന്നെ കൊടുക്കാനാണ് തോന്നുന്നത്.” രേണു പറയുന്നു. യൂട്യൂബേഴ്‌സ് പലരും എന്റെ സുഹൃത്തുക്കളാണ്. ആ സ്‌പേസില്‍ നിന്നാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമില്ല.

എനിക്ക് തോന്നുന്നത് പോലയേ ഞാന്‍ പെരുമാറുകയുള്ളൂവെന്നും രേണു സുധി പറയുന്നു. മഞ്ജു പത്രോസിനെ ശക്തമായ ഭാഷയില്‍ തന്നെ രേണു വിമര്‍ശിക്കുന്നുണ്ട് . മഞ്ജു പത്രോസിനെപ്പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിലുപരിയായി മഞ്ജുവിനെപ്പറ്റി അറിയില്ല. ഞാന്‍ അവരുടെ വസ്ത്രധാരണത്തെയോ ടാറ്റു കുത്തിയ വിഡിയോ പങ്കുവച്ചതിനെയോ നൃത്തത്തെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ലെന്നും രേണു പറയുന്നു.

 

BREAKING NEWS
കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026