BREAKING NEWS

പാലത്തിന്റെ പില്ലറുകൾ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം, ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലല്ലോ?? നികുതിപ്പണം ഉപയോഗിച്ചല്ലേ നടത്തുന്നത്, മന്ത്രിമാരെ ഒഴിവാക്കിയത് തെറ്റ് – വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:  ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

പലയിടങ്ങളിലും നിർമ്മാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും പണി തീരാത്ത റോഡുകൾ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെയും സതീശൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം പരിപാടികൾ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ സംസ്ഥാന മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം ചടങ്ങുകളിൽ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. പാലത്തിന്റെ പില്ലറുകൾ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ലോകചരിത്രത്തിൽ ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് പോലും ഒരു ഭരണാധികാരി ഉദ്ഘാടനം നിർവ്വഹിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു. ഒരു കെട്ടിടത്തിന്റെ തറ കെട്ടുമ്പോഴും ഭിത്തി പണിയുമ്പോഴും വെവ്വേറെ ഉദ്ഘാടനം നടത്തുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പ്രവണതയെന്ന് അദ്ദേഹം പരിഹസിച്ചു.

BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026