കൊച്ചി: ഓപ്പറേഷൻ നുംഖോർ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലൊരെണ്ണം കൂടി കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖർ സൽമാൻറെ നിസാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിൻറെ ഫസ്റ്റ് ഓണർ ഇന്ത്യൻ ആർമിയെന്നാണുള്ളത്.
ഹിമാചൽ സ്വദേശിയായ ആർമി ഓഫിസറിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ. അതേസമയം ദുൽഖറിൻറെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിൻറെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാൻഡ് റോവർ നേരത്തെ പിടിച്ചെടുത്തിരുന്നു. ബാക്കിയുള്ള രണ്ട് നിസാൻ പട്രോൾ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോൾ കണ്ടെത്തിയത്. കസ്റ്റംസിൻറെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖറിൻറെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ വാഹനവും കസ്റ്റംസ് കണ്ടെത്തിയത്.