ദുബായ്: ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ചെയ്ത അതേ പിഴവ് ചാംപ്യൻസ് ട്രോഫി ഫൈനലിലും ആവർത്തിച്ച് ഇന്ത്യൻ താരം കുൽദീപ് യാദവ്. മത്സരത്തിൽ ന്യൂസീലൻഡ് ഇന്നിങ്സിനിടെ 41–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ ബ്രേസ്‍വെൽ അതിവേഗം ഒരു സിംഗിളിനു ശ്രമിച്ചു. ജഡേജ പന്തെടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി. ഈ സമയത്ത് വിക്കറ്റിനു പിന്നിൽ നിൽക്കാതെ മാറി നിൽക്കുകയായിരുന്നു കുൽദീപ്.
ദാ… വന്നു ദേ… പോയി കോലി, 76 ൽ കാലിടറിവീണ് ഹിറ്റ്മാൻ- വീഡിയോ
മൂന്ന് ‘ലൈഫ്’ കൊടുത്തു, ഇനിയൊന്നു കൂടെ കൊടുക്കാതെ രചിൻ രവീന്ദ്ര മടക്കി കുൽദീപ്
കുൽദീപിന് ഡബിൾ, ചക്രവർത്തിക്ക് സിംഗിൾ- ഇംഗ്ലണ്ട് 84ന് 3
ഇതോടെ ഓവർ എറിഞ്ഞു പൂർത്തിയായ ശേഷം കുൽദീപിനെ ഇന്ത്യൻ ക്യാപ്റ്റൻ ശകാരിക്കുകയും ചെയ്തു. ‘‘എന്താണു വിക്കറ്റിനു പിന്നിൽ നിൽക്കാത്തത്?’’ എന്ന് രോഹിത് ശർമ കുൽദീപിനോടു ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ റൺഔട്ടാണ് കുൽദീപിന്റെ സമാനരീതിയിലുള്ള പിഴവിൽ ഇന്ത്യയ്ക്കു നഷ്ടമായത്.
കുൽദീപിന്റെ ഈ പിഴവ് ന്യൂസിലൻഡിന് ഗുണമാവുകയും ചെയ്തു. 40 പന്തിൽ 53 റൺസെടുത്തു പുറത്താകാതെ നിന്ന ബ്രേസ്‍വെല്ലിന്റെ ബാറ്റിങ് ന്യൂസീലൻഡിന്റെ ഇന്നിങ്സിൽ നിർണായകമായി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണു നേടിയത്. പത്തോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 38 ഓവറിൽ 183 എന്ന നിലയിലാണ്.