ന്യൂഡൽഹി: സജീവമല്ലാത്ത മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ച യുപിഐ ഐഡികള്‍ അണ്‍ലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വരുക. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ വേര്‍പെടുത്തുക.
ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മൊബൈല്‍ നമ്പറുകള്‍ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യാനും ആ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ സേവനങ്ങള്‍ റദ്ദ് ചെയ്യാനുമാണ് എന്‍പിസിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുപിഐ സേവനം നഷ്ടപ്പെടാതിരിക്കാൻ
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ ഏതാണെന്ന് പരിശോധിച്ച ശേഷം അത് പഴയ മൊബൈല്‍ നമ്പറുകളാണെങ്കില്‍ പുതിയ നമ്പറിലേക്ക് മാറ്റണം. യുപിഐ ആപ്പുകളിലും ഈ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.