തിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി കുറയ്ക്കാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ശനിയാഴ്ച കൂടി അവധിദിനമാക്കാനാണ് ആലോചന. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും യോജിപ്പായതിനാൽ നടപ്പാകാനാണു സാധ്യത. അഭിപ്രായം തേടാൻ പൊതുഭരണ വകുപ്പ് അടുത്ത മാസം 11നു സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. അതിനു മുൻപ് നിർദേശങ്ങൾ ഇമെയിലിൽ അറിയിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്.