BREAKING NEWS

സ്കൂൾ പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന, ശുചിമുറിയിൽ പോയ പത്താംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു, തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മാതാപിതാക്കൾ, ഗർബ ആഘോഷത്തിനിടെ യുവാവുമായി പ്രണയത്തിൽ, മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി

· · 1 min read
Share: Copied!

ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിനു ജന്മം നൽകി. പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപകരോടു അനുമതി തേടുകയായിരുന്നു. തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർഥിനി തിരികെ പരീക്ഷാഹാളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപികമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ശേഷം പെൺകുട്ടിയേയും കുഞ്ഞിനെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.

പിന്നാലെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ ഇടപെട്ട പോലീസ് പെൺകുട്ടിയേയും രക്ഷിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ യുവാവ് മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടി ​ഗർഭിണിയായിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളുടെ മറുപടി. 2024ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി കണ്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്ന് പിതാവിന്റെ ഫോണുപയോഗിച്ചാണ് യുവാവുമായി സംസാരിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
ഒന്നെങ്കിൽ മകനോടൊപ്പം നഗ്നനായി തെരുവിലൂടെ നടക്കണം, അല്ലെങ്കിൽ മകനെ വെടിവെച്ചുകൊല്ലണം !! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം, കൗമാരക്കാരിയെ ചുംബിച്ച 17 കാരനെയും പിതാവിനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു... പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേരെ അരയിൽ കയറുകെട്ടി മേൽവസ്ത്രവും ചെരുപ്പുമില...
28 Oct 2026