അടൂർ (പത്തനംതിട്ട): പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ ചേന്നമ്പള്ളി വാർഡിൽ അമ്മായിഅമ്മയും മരുമകളും നേർക്കുനേർ പോരാട്ടത്തിനെത്തുമ്പോൾ മത്സരം കൗതുകത്തിലേക്കു നീങ്ങുന്നു. മുൻ പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം കുഞ്ഞുമോൾ കൊച്ചുപാപ്പിയും മരുമകൾ ജാസ്മിൻ എബിയുമാണ് ഇത്തവണ ഒരേ വീട്ടിൽ നിന്നു മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയാണ് കുഞ്ഞുമോൾ കൊച്ചുപാപ്പി. കോൺഗ്രസ് സ്ഥാനാർഥിയായാണ് ജാസ്മിൻ എബി മത്സരിക്കുന്നത്. ആദ്യമാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ജാസ്മിൻ വരുന്നത്.
അതേസമയം സിപിഐ പ്രവർത്തകയായിരുന്ന കുഞ്ഞുമോൾ കൊച്ചുപാപ്പി രണ്ടുതവണ പഞ്ചായത്തംഗവും ഒരുതവണ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. എന്നാൽ, ഇത്തവണ സിപിഐ സീറ്റു നൽകിയില്ല. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരരംഗത്തെത്തുകയായിരുന്നു. ബിജെപി സ്ഥാനാർഥിയായി പി.വി. നിരുപമയും സ്വതന്ത്ര സ്ഥാനാർഥിയായി സുരഭി സുനിലും ഇവർക്കൊപ്പം മത്സര രംഗത്തുണ്ട്.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണം; സ്വകാര്യത കണക്കിലെടുക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ



















































