BREAKING NEWS

അടച്ചിട്ട മുറിയിൽ വാദം കേൾക്കണം; സ്വകാര്യത കണക്കിലെടുക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജി. സ്വകാര്യത കണക്കിലെടുത്ത് ഹർജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

ഒളിവിലുള്ള രാഹുലിനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തീയതി അടക്കമുള്ള വിശദാംശങ്ങൾ യുവതിയുടെ മൊഴിയിലുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും ഗർഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്. താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ, യുവതിയും ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എന്നിവയാണു രാഹുലിന്റെ അഭിഭാഷകൻ കോടതിക്കു കൈമാറിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗികപീഡന കേസിൽ, എംഎൽഎ താമസിച്ചിരുന്ന കുന്നത്തൂർമേട് ഫ്ലാറ്റിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു. കഴിഞ്ഞദിവസം ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയും പരിശോധന നടത്തുന്നുണ്ട്.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026