ന്യൂഡൽഹി: ഡോണാൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സ്ഥിതി ചർച്ച ചെയ്യണം..യുഎസ് കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു
ആണവായുധ ഭീഷണിയെന്ന ഇന്‍റലിജൻസ് വിവരത്തെത്തുടർന്നാണ് അമേരിക്ക ഇടപെട്ടതെന്നും അങ്ങനെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആണവയുദ്ധം ഒഴിവാക്കിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞതും വലിയ വിവാദമാവുകയാണ്.