മധുര: മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിച്ച എംഎം മണിയുടെ നില തൃപ്തികരമായതോടെ ഐസിയുവിലേക്കു മാറ്റി. മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എംഎം മണി. വൈദ്യപരിശോധനയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.