BREAKING NEWS

സഹോദരന്റെ മകനും ഭാര്യയും സിനിമയെടുത്ത് നടൻ ശിവാജി ഗണേശന്റെ ബം​ഗ്ലാവ് ജപ്തിയിൽ!! സഹോദരന്റെ ബാധ്യത അടച്ചുകൂടെയെന്ന് കോടതി… മറ്റുള്ളവരുടെ ബാധ്യതയുടെ ഉത്തരവാദിത്വം തനിക്കല്ലെന്ന് നടൻ പ്രഭു

· · 1 min read
Share: Copied!

ചെന്നൈ: സഹോദരന്റെ കുടുംബത്തിന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്കാകില്ലെന്നും പിതാവിന്റെ പേരിലുള്ള ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ പ്രഭു. ഇതുവരെ കടം വാങ്ങിയിട്ടില്ലെന്നും മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും നടൻ ശിവാജി ഗണേശന്റെ മകൻ കൂടിയായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.

പ്രഭുവിന്റെ മൂത്ത സഹോദരൻ രാംകുമാറിന്റെ മകനും ഭാര്യയും ചേർന്നു സിനിമാ നിർമാണത്തിനായി വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ, ടി നഗറിൽ ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെതിരെ പ്രഭു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി.

തങ്ങൾ സഹോദരങ്ങൾ തമ്മിലുള്ള ധാരണപ്രകാരം ‘അണ്ണൈ ഇല്ലം’ ബംഗ്ലാവിന്റെ ഉടമ താനാണെന്നും രാംകുമാറിനു സ്വത്തിൽ അവകാശമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ബാധ്യത തന്റെ സ്വത്തുമായി ബന്ധിപ്പിക്കാനാകില്ലെന്നും പ്രഭു നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം രാംകുമാർ താങ്കളുടെ സഹോദരനല്ലേയെന്നും ഒരുമിച്ചല്ലേ ജീവിക്കുന്നതെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറിൽനിന്നു തുക തിരികെപിടിച്ചുകൂടെയെന്നും ഇന്നലെ ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭുവിനോടു ചോദിച്ചു. തന്റെ സഹോദരൻ രാംകുമാർ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും അതിനാൽ കോടതിയുടെ ഈ നിർദേശം തനിക്ക് അംഗീകരിക്കാനാകില്ലെന്നും പ്രഭു മറുപടി നൽകി. ഹർജി വീണ്ടും 8നു പരിഗണിക്കും.

പകരച്ചുങ്കത്തിൽ തകർന്നടിഞ്ഞ്  ഓഹരിവിപണി, സ്വർണവിലയിൽ കുത്തനെ ഇടിവ്, ഒറ്റയടിക്കു കുറഞ്ഞത് പവന് 1,280 രൂപ

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026