ന്യൂഡൽഹി: വിവാഹ പന്തലിലെ ഡിജെ പാട്ട് കേട്ടപ്പോൾ മുൻ കാമുകിയെ ഓർമവന്നു.വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഡൽഹിയിലാണ് സംഭവം. ‘ചന്ന മെരേയ’ എന്ന പാട്ടാണ് ഡിജെ വച്ചത്. ഈ പാട്ട് കേട്ടപ്പോഴാണ് വരന് തന്റെ മുൻകാമുകിയെ ഓർമ്മ വന്നതും അവിടെ നിന്നും വിവാഹം വേണ്ട എന്നുവച്ച് പോയതും.
വധു ഇല്ലാതെയാണ് വരനുമായി എത്തിയ വിവാഹഘോഷയാത്ര മടങ്ങിപ്പോയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ രസകരമായ കമന്റുകൾ നൽകിയപ്പോൾ മറ്റ് ചിലർ വളരെ സീരിയസായിട്ടുള്ള കമന്റുകളാണ് നൽകിയത്. മുൻ കാമുകിയെ മാറക്കാനാവില്ലെങ്കിൽ എന്തിനാണ് വിവാഹത്തിന് തയ്യാറായത്. അവസാന നിമിഷമാണോ മുൻ കാമുകിയെ മറക്കാനാവില്ല എന്ന് മനസിലായത് തുടങ്ങി നീളുന്നു അത്തരം കമന്റുകൾ.
പല രസകരമായ സംഭവങ്ങളും പ്രചരിക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. കേൾക്കുമ്പോൾ ഒരേസമയം അമ്പരപ്പും അതേസമയം ചിരിയും വരുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കല്ല്യാണം മുടങ്ങിയ കഥയാണ് ഇത്.