ന്യൂഡല്‍ഹി: ഒളിംപിക് മെഡല്‍ ജേതാവും വനിതാ ബോക്‌സിങ്ങിലെ സൂപ്പര്‍ താരവുമായ എംസി മേരി കോമും ഭര്‍ത്താവ് കരുങ് ഓന്‍ഖോലറും (ഒണ്‍ലര്‍), മേരി കോമിന് വേര്‍ പിരിയലിന്റെ വക്കിലെന്നു വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ബിസിനസ് പങ്കാളിയുമായുള്ള രഹസ്യബന്ധവും വിവാഹമോചനത്തിന് കാരണമെന്ന് സൂചന. ഇരുവരുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ഇരുവരും കുറച്ചുനാളായി വേര്‍പിരിഞ്ഞാണ് താമസമെന്നാണ് റിപ്പോര്‍ട്ട്. വിവാഹബന്ധത്തിലെ താളപ്പിഴകള്‍ക്കു പുറമേ ഒണ്‍ലര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും വാര്‍ത്തകളുണ്ട്.
2022ലെ മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒണ്‍ലര്‍ മത്സരിച്ചതു മുതലാണ് ഇരുവരുടെയും വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 2-3 കോടി രൂപ ഇരുവരും ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക നഷ്ടവും അതുമൂലമുണ്ടായ ബാധ്യതകള്‍ക്കും പുറമേ തെരഞ്ഞെടുപ്പ് പരാജയവും മേരി കോമിന്റെ അതൃപ്തിക്ക് കാരണമായെന്നാണ് വിവരം.
”മേരി കോം നാലു മക്കള്‍ക്കൊപ്പം താമസം ഫരീദാബാദിലേക്കു മാറ്റി. ഒണ്‍ലര്‍ ചില കുടുംബാംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ത്തന്നെ തുടരുകയാണ്. തിരഞ്ഞെടുപ്പു മുതലാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയും ഒടുവില്‍ തിരഞ്ഞെടുപ്പില്‍ തോറ്റതും മേരി കോമിന്റെ അതൃപ്തിക്കു കാരണമായി’ – ഇവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ രാഷ്ട്രീയത്തിലേക്കു വരാന്‍ മടിച്ചുനിന്ന ഒണ്‍ലര്‍, പിന്നീടാണ് മനസുമാറി മത്സരിക്കാന്‍ സമ്മതിച്ചതെന്നാണ് വിവരം. മേരി കോമിന്റെ താല്‍പര്യപ്രകാരമാണ് ഒണ്‍ലര്‍ മത്സരിക്കാന്‍ സന്നദ്ധനായതെന്നും എന്നാല്‍ തിരഞ്ഞെടുപ്പു തോറ്റതോടെ മേരി കോം ഓണ്‍ലറിന് എതിരായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇരുവര്‍ക്കും ഇടയില്‍ വലിയ പ്രശ്‌നങ്ങളായി.
ഇതിനടെ മറ്റൊരു ബോക്‌സിങ് താരത്തിന്റെ ഭര്‍ത്താവുമായി മേരി കോമിനുള്ള അടുപ്പവും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍, ഇയാളെ തന്റെ ബിസിനസ് പങ്കാളിയായാണ് മേരി കോം വിശേഷിപ്പിക്കുന്നത്. മേരി കോമിന്റെ കരിയറിലെ ഉയര്‍ച്ചയ്ക്കും നാലു മക്കളെ നോക്കാനുമായി സ്വന്തം ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ പോലും ഉപേക്ഷിച്ച ഒണ്‍ലറിനെ ഈ ബന്ധം ഉലച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം മേരികോമിന്റെ പുതിയ ബന്ധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.