ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസന്റ് തുടങ്ങിയവർ ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തിനു പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നും എനിക്ക് എന്റെ സത്യങ്ങളേ അറിയൂ എന്നും പാർവതി പറഞ്ഞു. അവരോടുള്ള ചോദ്യങ്ങൾ അവർക്ക് നേരെയാണ് ഉന്നയിക്കേണ്ടതെന്നും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ മറുപടിയിൽ പാർവതി വ്യക്തമാക്കി.
പതിനെട്ടാം വയസിൽ വൃഷണാർബുദ ബാധിതൻ, ഒൻപതു വർഷം ബീജം ശീതീകരിച്ചു സൂക്ഷിച്ചു, വർഷങ്ങൾക്കിപ്പുറം ഒരു ആൺകുഞ്ഞിന്റെ പിതാവായി
‘നിങ്ങൾക്ക് അക്കാര്യങ്ങൾ അറിയണമെങ്കിൽ അവരോട് ചോദിക്കണം. അതിനെ കുറിച്ച് സംസാരിക്കേണ്ട ആൾ ഞാനല്ല. എപ്പോഴും എന്നോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ന്യായമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ ഇത് എന്നോട് ചോദിക്കുന്നത്? നിങ്ങൾക്ക് അവരുടെ അഭിമുഖം ലഭിക്കില്ല എന്ന സാഹചര്യമൊന്നും ഇല്ലല്ലോ. പക്ഷെ നിങ്ങൾ എളുപ്പത്തിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഞങ്ങൾ വീണ്ടും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു”, പാർവതി പറഞ്ഞു.
നിങ്ങൾക്കു മാത്രമല്ല എനിക്കും ഇക്കാര്യം അറിയാൻ ആഗ്രഹമുണ്ട്. മുഴുവൻ മാധ്യമങ്ങളോടുമാണ് താനിക്കാര്യം പറയുന്നത്. തനിക്ക് ആരോടും ബാധ്യതയില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.