കണ്ണൂർ: പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഗൃഹനാഥന്‍ വെടിയേറ്റുമരിച്ചു. കണ്ണൂര്‍ മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിലാണ് ഗൃഹനാഥൻ വെടിയേറ്റു മരിച്ചത്. മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണൻ (51) ആണ് മരിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. രാധാകൃഷ്ണന്‍റെ നെഞ്ചിലാണ് വെടിയേറ്റത്.