കണ്ണൂർ: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സ്വദേശി പിടിയിൽ. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പിൽ വീട്ടിൽ ഷമീറി(37)നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവറായ പ്രതി കണ്ണൂർ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കണ്ണൂർ എടക്കാട് വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.