കാസർകോട്: ഹോമിയോ മരുന്ന് കഴിച്ചതിനെത്തുടർന്ന് സ സ്പെൻഷനിലായ ജീവനക്കാര നെതിരെയുള്ള നടപടി പിൻവ ലിച്ചതിന് തൊട്ടുപിന്നാലെ കെഎ സ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം. കാഞ്ഞങ്ങാട് ഡിപ്പോയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന രാജേഷാണ് പരാതിയുമായി രംഗത്തെ ത്തിയത്. പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ സസ്പെൻഷനിലാണ് ഇപ്പോൾ രാജേഷ്.
ജീവിതത്തിൽ ഒരിക്കൽപ്പോ ലും മദ്യപിച്ചിട്ടില്ലാത്ത താൻ ബ്രത്ത് അനലൈസറിൽ ഊതി യപ്പോൾ പോസിറ്റീവ് സിഗ്നൽ കാണിച്ചുവെന്നും രാവിലെയും തലേന്നും ആയുർവേദ മരുന്ന് കഴിച്ചതായും രാജേഷ് പറയുന്നു. കഴിഞ്ഞ മാസം 20 നാണ് ബ്രത്ത് അനലൈസർ പരിശോ ധനയ്ക്ക് വിധേയനാക്കിയത്. പരി ശോധനയിൽ ആൾക്കഹോളിൻ്റെ അളവ് 67 ആണ് തെളിഞ്ഞ ത്. തുടർന്ന് 24ന് സസ്പെൻഷൻ ഓർഡറെത്തിയെന്ന് രാജേഷ് പറയുന്നു.വൈദ്യരുടെ നിർദേശപ്രകാര മാണ് രാവിലെയും വൈകുന്നേ രവും കഷായം കഴിക്കുന്നത്.
സസ്പെൻഷനിലായതിനെ തുടർ ന്ന് ഗതാഗതമന്ത്രിക്കും കെഎ സ്ആർടിസി പരാതി നൽകി യിരിക്കുകയാണ്. 15 വർഷമാ യി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നു. ആദ്യം പയ്യ ന്നൂർ ഡിപ്പോയിൽ ആയിരുന്നു. ഒരു വർഷം മുമ്പാണ് കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റിയത്. മരു ന്നു കഴിക്കുന്നതിന് മുമ്പും കഴി ച്ചതിനു ശേഷവും പരിശോധി ച്ചാൽ സത്യം മനസിലാവുമെ ന്ന് രാജേഷ് പറയുന്നു.2021ൽ ഒരു അപകടം സംഭവിച്ചതിനെത്തുടർന്ന് കാലിനു ള്ള ബലക്ഷയം മാറാൻ വേണ്ടി യാണ് മരുന്ന് കഴിക്കുന്നത്. ആദ്യം ഇംഗ്ലീഷ് മരുന്നാണ് ഉപയോഗിച്ചിരുന്നത്. രസായ നവും കഷായവും കണ്ണൂരിൽ നി ന്നാണ് വാങ്ങിയത്. അതാണ് ഉപയോഗിക്കുന്നത്. ഡിപ്പാർ ട്ട്മെന്റൽ തലത്തിലും ഡ്രഗ് ഇൻ സ്പെക്ടർക്കും പരാതി കൊടുത്തി ട്ടുണ്ട്. സത്യം മനസിലാക്കി സസ്പെൻഷൻ പിൻവലിക്കുമെ ന്ന് പ്രതീക്ഷിക്കുന്നതായും രാ ജേഷ് പറഞ്ഞു.