കോഴിക്കോട്∙ നടക്കാവ് ഹോളിക്രോസ് കോളേജിൽ ഒന്നാംവർഷം ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആറു സീനിയർ വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.
അഞ്ച് വർഷത്തേക്കു ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വേണ്ടെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങി? ശമ്പള കുടിശിക കിട്ടാത്ത മനോവിഷമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്തു
ഒളവണ്ണ വളപ്പിൽ താനിക്കുന്നത്ത് വി ടി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിഷ്ണുവിന്റെ പരാതിയിൽ മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കണ്ടാലറിയുന്ന മറ്റു നാലു പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഇന്ദ്രപ്രസ്ഥത്തിന്റെ തലപ്പത്ത് വീണ്ടും വനിത, രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച
ഫെബ്രുവരി 14 പ്രണയദിനത്തിൽ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർഥികളായ ആറുപേർ മർദിച്ചുവെന്നാണ് വിഷ്ണു പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. തലയ്ക്കു പിന്നിലും കാലിനും പരുക്കേറ്റുവെന്നും പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നടപടി സ്വീകരിച്ചെന്നും സിസിടിവി ദൃശ്യങ്ങൾ പേലീസിനു കൈമാറിയെന്നും കോളേജ് അധികൃതർ അറിയിച്ചു.