CINEMA

ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി” സിനിമാ ചിത്രീകരണം മാർച്ച് ഒന്നുമുതൽ

· · 1 min read
Share: Copied!

മാറ്റ്വാ​ഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്ന് നിർമിച്ച് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന സിനിമയുടെ പൂജ നടന്നു. 2025 മാർച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നത് ഫൈസൽ വി ഖാലിദാണ്.

കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന സിനിമയിൽ ദിവ്യ തോമസ്, ഗൗതം ഹരിനാരായണൻ എന്നിവ നായിക- നായകൻമാർ. ട്രിനിറ്റി എലീസ പ്രകാശ്, വൈഗ കെ സജീവ്, റെൻസി തോമസ്, ഗോപു ആർ കൃഷ്ണ, സനോവർ, സുരേന്ദ്രൻ കാളിയത്ത്, നിസാർ മാമുക്കോയ, ഡോ. ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി, അരുൺ കുമാർ, പ്രഷീബ്, ജീവാശ്രീ, രാജേഷ് ബാബു, സായ് സായൂജ്യ, റക്കീബ്, വിപിൻ, അസനാർ, ബാദുഷ തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു.
‌
ചിത്രത്തിന്റെ സംഗീത സംവിധാനം- പ്രശാന്ത് മോഹൻ എംപി. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ. ഗാനരചന- റിജിൻ ആർജെ, ശ്യാം മംഗലത്ത്. പ്രൊഡക്ഷൻ കൺട്രോളർ- ബിനീഷ് ഇടുക്കി. പ്രൊജക്ട് ഡിസൈനർ- ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ ഡിസൈനർ- ഡോ. സതീഷ് ബാബു മഞ്ചേരി. മേക്കപ്പ്- നയന എൽ രാജ്. കലാസംവിധാനം- ഷറഫു ചെറുതുരുത്തി. സ്റ്റണ്ട്- ബ്രൂസ്‌ലി രാജേഷ്. നിശ്ചല ഛായാഗ്രഹണം- കിരൺ കൃഷ്ണൻ. വസ്ത്രാലങ്കാരം- ജിതേഷ് ബാലുശ്ശേരി. സഹ സംവിധാനം- മനോജ് പുതുച്ചേരി. പബ്ലിസിറ്റി ഡിസൈനർ- റെജി ആന്റണി. പിആർഒ- എംകെ ഷെജിൻ

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026