BREAKING NEWS

ഇന്ദ്രപ്രസ്ഥത്തിന്റെ തലപ്പത്ത് വീണ്ടും വനിത, രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മുഖ്യമന്ത്രിയായി വനിതാ നേതാവ്. ബിജെപി നേതാവ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും സ്പീക്കർ. നിലവിൽ മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ​ഗുപ്ത. ഇത്തവണ ഷാലിമാർ ബാ​ഗ് മണ്ഡലത്തിൽ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ​ഗുപ്ത വിജയിച്ചത്. വൈകീട്ട് ബിജെപിയുടെ കേന്ദ്ര നിരീക്ഷകർ പാർട്ടി ആസ്ഥാനത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎമാരുമായി സംഘം ചർച്ച നടത്തിയാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. വ്യാഴാഴ്ച രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ.

പരിക്കേറ്റ ആനയുടെ മസ്തകത്തിലെ മുറിവില്‍ പുഴുക്കള്‍, പഴുപ്പ് നീക്കം ചെയ്തു, ആഴത്തിലുള്ള മുറിവ് പൂർണ ആരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരാനാകും

മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ചാണ് പർവേശ് ശർമ ഉപമുഖ്യമന്ത്രി പദത്തിലെത്തിയിരിക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയത് എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖർ, സിനിമാ താരങ്ങൾ‍, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ ഒട്ടേറെ പേർ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ പങ്കെടുക്കും.

“ഇതെന്റെ അവസാന ഫോൺകോൾ!! 24 മണിക്കൂറിനുള്ളിൽ എന്റെ ശിക്ഷ നടപ്പിലാക്കും”… ഇടപെട്ട് ഇന്ത്യ…ഷഹ്സാദിയുടെ വധശിക്ഷ നീട്ടിവച്ചു

അതേസമയം ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവൽ മുഖ്യമന്ത്രി അതിഷിയെയും, ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഡൽഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്ക് ​ഗവർണർ ഡൽഹി മുഖ്യമന്ത്രിക്ക് ​ഗവർണർ സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡൽഹിയെന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്. വികസിത് ഡൽഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. ‌

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെയായിരിക്കും ബിജെപി നിയോഗിക്കുക എന്ന വാർത്തകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ​ഗുപ്ത എന്നിവരുടെ പേരുകളാണ് അവസാന പട്ടികയിലുണ്ടായിരുന്നത്.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026