വിട പറഞ്ഞ അനശ്വര കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. സുമിത്ര ഹോം സിനിമ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബാംഗ്ലൂര്‍ ലോഡ്ജ് ഹോം സിനിമാ സീരിസ് യൂട്യൂബ് ചാനലില്‍ കൂടി പുറത്തിറങ്ങിയ ‘മോഹം’ എന്ന ചെറു സിനിമയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്.
റിലീസായി കുറഞ്ഞദിവസങ്ങള്‍ കൊണ്ട് തന്നെ മൂന്നര ലക്ഷത്തിലധികം പ്രേക്ഷകര്‍ വീഡിയോ കണ്ട് കഴിഞ്ഞു. ജി ഹരികൃഷ്ണന്‍ തമ്പിയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രേണു സുധിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഹ്രസ്വചിത്രത്തില്‍ നിന്നും മിനി സ്ക്രീനിലേക്കും ബിഗ് സ്‌ക്രീനിേലക്കും രേണു കടക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.