തിരുവനന്തപുരം: ഫെബ്രുവരി മാസം തുടങ്ങി നാല് ദിവസം പിന്നിടുമ്പോള്‍ ഒറ്റയടിക്ക് കൂടിയത് 840 രൂപ. ഫെബ്രുവരി ഒന്നിന് 61,960 രൂപയായിരുന്നു ഒരു പവന് വില. ഇന്നലെ 61,640 രൂപയായി കുറഞ്ഞു. പിന്നാലെ ഇന്ന് 840 രൂപ ഒറ്റയടിക്ക് കൂടി. സ്വര്‍ണ വില സംസ്ഥാനത്ത് ദിനംപ്രതി കുതിച്ചുയരുകയാണ്. സംസ്ഥാനത്തെ സ്വര്‍ണവില സർവകാല റെക്കോഡിലേക്കുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയും ഗ്രാമിന് 7,810 രൂപയുമായി ഉയര്‍ന്നു. ജനുവരി 22ന് ശേഷമാണ് സ്വര്‍ണവില 60,000 രൂപ കടന്നത്.
ഒരു പവന്‍ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 7,810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 6,455 രൂപയാണ്. ഓരോദിവസവും കൂടിയും കുറഞ്ഞും വരുന്നുണ്ടെങ്കിലും വില ഇനിയും കൂടാനാണ് സാധ്യത. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ട്രംപിന്‍റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴിവെച്ചേക്കാമെന്നുള്ള ആശങ്കയുമാണ് സ്വർണവിലയെ ഉയർത്തിയത്.


















































