ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ഡെക്കാത് ലണില്‍ കേരളത്തിന്റെ എന്‍ തൗഫീഖ് സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ സാന്ദ്രാ ബാബുവും 4*100 മീ റ്റര്‍ റിലേ ടീമും വെള്ളി നേടി. 400 മീറ്ററില്‍ ടിഎസ് മനു വും 4*100 മീറ്റര്‍ റിലേയില്‍ പുരുഷ ടീമും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസന്‍ വി കെയും കേരളത്തിനായി വെങ്കലം നേടി. ഇതോടെ 12 സ്വര്‍ണവും 17 വെങ്കലവും 11 വെള്ളി മെഡലുകളും നേടി കേരളം എട്ടാം സ്ഥാനത്താണ്.
ഡെക്കാണില്‍ രാജസ്ഥാന്റെ യമന്‍ ദീപ് ശര്‍മ്മ വെള്ളിയും ആന്ധ്രാപ്രദേശിന്റെ രോഹിര്‍ രാമന്‍ വെങ്കലവും നേടി. 4*100 മീറ്റര്‍ റിലേയില്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന് വെള്ളിയും പുരുഷ വിഭാഗത്തില്‍ വെങ്കലവും ലഭിച്ചു. 45.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കര്‍ണാടക വനിതാ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞു. തമിഴ്നാട് 46.01 സെക്കന്‍ഡില്‍ വെള്ളി നേടി. 47.04 സെക്കന്‍ഡില്‍ കേരളം മൂന്നാമതെത്തി. എന്നാല്‍ തമിഴ്നാടിനെ അയോഗ്യരാക്കിയതോടെ കേരളത്തിന് വെള്ളി ലഭിക്കുകയായിരുന്നു.
പുരുഷ വിഭാഗം റിലേയില്‍ 40.73 സെക്കന്‍ഡിലാണ് കേരളത്തിന്റെ ഫിനിഷ്. ഈയിനത്തില്‍ 39.47 സെക്കന്‍ ഡ് എന്ന ദേശീയ ഗെയിംസ് റെക്കോര്‍ഡോടെ ഒഡിഷ സ്വര്‍ണം നേടി. 40.08 സെക്കന്‍ഡില്‍ ഓടിയെത്തിയ തമിഴ്നാട് വെള്ളി സ്വന്തമാക്കി. 400 മീറ്ററില്‍ പുരുഷ വി ഭാഗത്തില്‍ ഒഡിഷയുടെ ബാപി ഹന്‍സ്ദയും വനിതാ വി ഭാഗത്തില്‍ മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്രയും സ്വര്‍ണ ത്തിനുടമയായി. കേരളത്തിന്റെ മനു ടി എസ് വെങ്കല മെഡല്‍ സ്വന്തമാക്കി.
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവുമായി ജ്യോതി യര്‍ രാജി ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി, പുതിയ ദേശീയ ഗെയിംസ് റെക്കോഡ് കൂടിയായ 13.10 സെക്കന്‍ഡ് സമയമാണ് ജ്യോതി കുറിച്ചത്. പശ്ചിമ ബംഗാളിന്റെ മൗമിത മൊണ്ടല്‍ വെള്ളിയും തമിഴ്നാടിന്റെ നിത്യ രാംരാജ് വെങ്കലവും സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ മുഹമ്മ ദ് ലസന്‍ വി കെ വെങ്കലം നേടി. 14.23 സെക്കന്‍ഡിലാ ണ് ഫിനിഷ്. മഹാരാഷ്ട്രയുടെ തേജസ് ഷിര്‍സെ 13.65 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടി. തമിഴ്നാടി ന്റെ മാനവ് വെള്ളിക്കുടമയായി.
SUMMARY: Kerala wins first gold in athletics at National Games