ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ചിത്രത്തിലെ മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ പരിഹാസ കമന്റിട്ട വ്യക്തിക്ക് മറുപട നല്‍കി മാളവിക മോഹനന്‍. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവച്ചിരുന്നു. അതിനു താഴെയാണ് പരിഹാസ കമന്റ് പ്രത്യക്ഷപ്പെട്ടത്.
’65കാരന്റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്നായിരുന്നു ഒരു കമന്റ്. ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ’, മാളവിക കുറിച്ചു. മാളവികയുടെ മറുപടിയെ നിരവധി പേര്‍ പിന്തുണച്ചു.
ഐബി ഉദ്യോഗസ്ഥയുടെ മരണം ;ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തില്‍നിന്ന് സുകാന്ത് പിന്മാറി
കൂടാതെ, മോഹന്‍ലാലിന്റെയും മാളവികയുടെ കോംബിനേഷനെ പരിഹസിച്ച വ്യക്തിക്ക് മറുപടിയുമായി വേറെ ചിലരും എത്തി. ‘നിങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങള്‍ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി. ‘ബോളിവുഡില്‍ അങ്ങനെയാകും. പക്ഷേ, മലയാളത്തില്‍ തിരക്കഥ ആവശ്യപ്പെടുന്ന ഏതു റോളും അഭിനേതാക്കള്‍ ചെയ്യും’ എന്നായിരുന്നു മറ്റൊരാള്‍ മറുപടിയായി കുറിച്ച കമന്റ്.
കൊച്ചില്‍ സ്വകാര്യസ്ഥാപനത്തില്‍ നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍ .. അവിടെ നടന്നത് മറ്റൊന്ന്
ഒരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഹാസ്യത്തിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന്റെ തിരക്കഥ. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.