BREAKING NEWS

വിവാദങ്ങളും ലൈംഗികാരോപണങ്ങളും പണിതരും…മുകേഷിനെ മാറ്റിനിർത്തി, കൊല്ലത്ത് ഇക്കുറി സീറ്റില്ല, പകരം എസ് ജയമോഹൻ… ജില്ലയിൽ മത്സരിക്കുക മൂന്ന് സിറ്റിങ് എംഎൽഎമാർ!! കൊട്ടാരക്കരയിൽ ആയിഷയ്ക്ക് എതിരാളി ധനമന്ത്രി, ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത്- അന്തിമ തീരുമാനം അടുത്തമാസം അഞ്ചിന്

· · 1 min read
Share: Copied!

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎ എം മുകേഷിന് ഇത്തവണ സീറ്റില്ലെന്ന് റിപ്പോർട്ട്. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം. ജില്ലയിൽ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമായി. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ. എന്നാൽ മുകേഷിനെതിരെ ഉയർന്ന തുടർച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നൽകാത്തതെന്നാണ് വിവരം.

അതുപോലെ കൊട്ടാരക്കരയിൽ സിപിഎമ്മിൽ നിന്ന് കോൺ​ഗ്രസിലെത്തിയ ആയിഷ പോറ്റിക്ക് എതിരാളിയായി നിലവിലെ ധനമന്ത്രി കൂടിയായ കെഎൻ ബാലഗോപാൽ മത്സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ള, കുണ്ടറയിൽ എസ് എൽ സജികുമാർ എന്നിവരെ മത്സരിപ്പിക്കും. നിലവിൽ രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026