ന്യൂഡൽഹി: മിഷാ അഗർവാളിന്‍റെ അപ്രതീക്ഷിത മരണത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി. ഇന്‍സ്റ്റാഗ്രാമിലെ തന്‍റെ റീലുകൾക്ക് റീച്ച് കുറഞ്ഞതും ഫോളോവേഴ്സ് കുറയുന്നതും സഹോദരിയെ അസ്വസ്ഥമാക്കിയിരുന്നെന്നും ഡിപ്രഷനിലായ മിഷ, തന്‍റെ 25 -ാം പിറന്നാളിന് മുമ്പ് ആത്മഹ്യ ചെയ്യുകയായിരുന്നുവെന്ന് സഹോദരി മുക്ത അഗര്‍വാൾ, മിഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ വെളിപ്പെടുത്തി.
തന്‍റെ 25 -ാം പിറന്നാളിന് തൊട്ട് മുമ്പ് ഏപ്രില്‍ 24 -നായിരുന്നു മിഷ ആത്മഹത്യ ചെയ്തത്. എന്നാല്‍, മിഷ മരിച്ചെന്ന് മാത്രമായിരുന്നു അന്ന് കുടുംബം അവരുടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. മിഷയുടെ മരണ കാരണം ആദ്യമായാണ് കുടുംബം പങ്കുവയ്ക്കുന്നത്.’ എന്‍റെ കുഞ്ഞ് പെങ്ങൾ, ഇന്‍സ്റ്റാഗ്രാമില്‍ അവളുടെ ആരാധകരുടെയും ഫോളോവേഴ്സിന്‍റെ ഒരു ലോകം തന്നെ സൃഷ്ടിച്ചു.
വളരെ പെട്ടെന്ന് തന്നെ അത് ഒരു മില്യണ്‍ ഫോളോവേഴ്സ് വരെയെത്തി. എന്നാല്‍, പെട്ടെന്ന് അവളുടോ ഫോളോവേഴ്സ് കുറഞ്ഞ് തുടങ്ങി. ഇതോടെ അവൾ അസ്വസ്ഥമായി. ഏപ്രില്‍ ആയപ്പോഴേക്കും അവൾ കടുത്ത ഡിപ്രഷനിലായെന്നും മുക്ത, സഹോദരിയുടെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ എഴുതി.