ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ അഞ്ച് വർഷം മുമ്പ് ഒഴിവാക്കിയതിലൂടെ ഇന്ത്യൻ റെയിൽവേക്ക് ഇതുവരെ ലഭിച്ച അധികവരുമാനം 8,913 കോടിയാണെന്ന് വിവരാവകാശ രേഖ. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെൻ്ററാണ് (സിആർഐഎസ്) ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റ്, യാത്രക്കാരുടെ വിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതും മറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും സിആർഐഎസ് ആണ്. ഇളവുകൾ പുനഃസ്ഥാപിക്കുമോ എന്ന് എം പിമാർ പലതവണ പാർലമെൻ്റിൽ ചോദി
ച്ചിരുന്നെങ്കിലും, ഇതിനകം ഓരോ യാത്രക്കാരനും ശരാശരി 46 ശതമാനം ഇളവ് നൽകുന്നുണ്ടെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
ഇക്കാലയളവിൽ 18.279 കോടി പുരുഷന്മാ രും 13.065 കോടി വനിതകളും 43,536 ട്രാൻസ്ജെൻഡർമാരും റെയിൽവേയെ ആശ്രയിച്ചതായി മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗറിന് റെയിൽവേ മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു. പുരുഷയാത്രക്കാരിൽ നിന്ന് ഏകദേശം 11,531 കോടിയും വനിതാ യാത്രക്കാരിൽ നിന്ന് 8.599 കോടിയും ട്രാൻസ്ജെൻഡർമാരിൽ നിന്ന് 28.64 ലക്ഷവുമാണ് ലഭിച്ചത്. മൊത്തം വരുമാനം 20,133 കോടി. മൂന്ന് വി ഭാഗത്തിലുള്ളവർക്ക് ലഭിക്കേണ്ട ഇളവ് ഒഴിവാക്കിയത് കണക്കിലെടുക്കുമ്പോൾ റെയിൽവേക്ക് ലഭിച്ച അധിക വരുമാനം 8,913 കോടിയാണ്.
2020 മാർച്ച് 20ന് മുമ്പ് കോവിഡ് മഹാമാരിയുടെ തുടക്കത്തിലാണ് റെയിൽവേ ഇളവുകൾ പിൻവലിച്ചത്. അതിന് മുമ്പ് 60 വയസിന് മുകളിലുള്ള പുരുഷന്മാർക്കും ട്രാൻ സ്ജെൻഡർമാർക്കും 58 വയസു കഴിഞ്ഞ സ്ത്രീകൾക്കും എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റുകളിൽ യഥാക്രമം 40, 50 ശതമാനം കിഴിവ് ലഭിച്ചിരുന്നു.