തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. മത്സരം ആറോവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ അഭിഷേക് ശർമയും (16 പന്തിൽ 30), സഞ്ജു സാംസണിന്റെ (6 പന്തിൽ 6) വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്.
ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരുക്കേറ്റു പുറത്തിരുന്ന ഇഷാൻ കിഷൻ ഇന്ന് കളത്തിലിങ്ങിയിട്ടുണ്ട്. 18 ബോളിൽ 18 റൺസുമായി ഇഷാനും 10 ബോളിൽ 15 റൺസുമായി ക്യാപ്റ്റനുമാണ് ഇപ്പോൾ ക്രീസിൽ.
അതേസമയം ട്വന്റി20 ലോകകപ്പിനു മുൻപ് ഫോമിലേക്കു തിരിച്ചെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരവും താരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ന്യൂസീലൻഡ് ടീമിൽ നാലു മാറ്റങ്ങളുണ്ട്.














































