ന്യൂഡൽഹി: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കീഴിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുവെന്ന് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയുടെ കൊലപാതകത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന.
ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടക്കാല സർക്കാർ നിറവേറ്റണമെന്ന് ആവശ്യപ്പെടുന്നുവെന്നും വി ദേശകാര്യ മന്ത്രാലയ വക്താവ് ജയ്സ്വാൾ പറഞ്ഞു. ദിനാജ്‌പൂർ സ്വദേശിയായ ഭാബേഷ് ചന്ദ്രയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാ യിരുന്നു. ബംഗ്ലാദേശിലെ പ്രധാന ഹിന്ദു സംഘടനയായ ബംഗ്ലാദേശ് പൂജ ഉദ്ജപാൻ കമ്മിറ്റി നേതാവാണ് ഭാബേഷ്.
ന്യൂനപക്ഷ അവകാശങ്ങളെച്ചൊല്ലി ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായിരുന്നു.ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ ജനതയുടെ സുരക്ഷ ഉറപ്പാ ക്കണമെന്ന മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലത്തിന്റെ പരമാർശത്തെയും വിദേശകാര്യ മന്ത്രാലയം വിമർ ശിച്ചിരുന്നു.