റായ്പുർ:പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നവിധം സച്ചിൻ- അമ്പാട്ടി റായഡു വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഇന്ത്യൻ മാസ്റ്റേഴ്സിനു മുന്നിൽ ലാറയുടെ വെസ്റ്റിൻഡീസ് ഉയർത്തിയ148 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ മറികടന്നു. ഇന്ത്യ, വെസ്റ്റിൻഡീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തി. അമ്പാട്ടി റായഡുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. റായിഡു 74 റൺസെടുന്നു. 50 ബോളിൽ 9 ഫോറും 3 സിക്സുമുൾക്കൊള്ളുന്നതാണ് റായിഡുവിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ സച്ചിൻ – റായുഡു സഖ്യം 47 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.
13-ാം ഓവറിൽ റാഡിയു ഔട്ടാകുമ്പോൾ ഇന്ത്യൻ സ്കോർ 131ൽ എത്തിയിരുന്നു. അതേസമയം ബോളിങ്ങിലും ഇന്ത്യ കസറി. ഇന്ത്യയ്‌ക്കായി വിനയ് കുമാർ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്പിന്നർ ഷഹബാസ് നദീമിന്റെ പ്രകടനവും ശ്രദ്ധേയമായി. പവൻ നേഗി, സ്റ്റുവാർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം ക്യാപ്റ്റൻ സച്ചിന്റെ വിക്കറ്റാണ് നഷ്ടമായത്. 18 ബോളിൽ 2 ഫോറും ഒരു സിക്സുമുൾപെടെ 25 റൺസെടുത്ത് സച്ചിൻ പുറത്താവുകയായിരുന്നു. പിന്നാലെയെത്തിയ ഗുർകീരത് സിങ് മാൻ 2 ഫോറുൾപ്പെടെ 12 റൺസെടുത്തു. അതേസമയം പിന്നാലെയെത്തിയ യൂസഫ് പത്താൻ സ്കോറൊന്നുമെടുക്കാതെ പുറത്തായെങ്കിലും 13 റൺസുമായി യുവരാജ് സിങ്ങും രണ്ട് സിക്സിന്റെ അകമ്പടിയോടെ 16 റൺസുമായി സ്റ്റുവാട്ട് ബിന്നിയും ചേർന്ന് ഇന്ത്യൻ മാസ്റ്റേസ് വിജയം ഉറ്പ്പാക്കി.
അതേ സമയം ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. അർധസെഞ്ചറിയുമായി തിളങ്ങിയ ലെൻഡ്ൽ സിമ്മൺസിന്റെ പ്രകടനമാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം സിമ്മൺസ് 57 റൺസെടുത്തു.
ഓപ്പണർ ഡ്വെയിൻ സ്മിത്ത് 45 റൺസെടുത്ത് പുറത്തായി. 35 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് സ്മിത്ത് 45 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബ്രയാൻ ലാറ ആറു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി മടങ്ങി. 17 പന്തിൽ 12 റൺസെടുത്ത ദിനേഷ് രാംദിനാണ് രണ്ടക്കം കണ്ട മറ്റൊരു വിൻഡീസ് താരം. എന്നാൽ വില്യം പെർകിൻസ് (ഏഴു പന്തിൽ ആറ്), രവി രാംപോൾ (അഞ്ച് പന്തിൽ രണ്ട്), ചാഡ്‌വിക് വാൾട്ടൻ (ആറു പന്തിൽ ആറ്), ആഷ്‍ലി നഴ്സ് (മൂന്നു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
𝐓𝐫𝐚𝐝𝐞𝐦𝐚𝐫𝐤 𝐓𝐞𝐧𝐝𝐮𝐥𝐤𝐚𝐫 Upper cut! 🤌
Watch the Grand Finale 👉 LIVE now on @JioHotstar, @Colors_Cineplex & @CCSuperhits! 📺📲#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/N7u94Tfp8h
— INTERNATIONAL MASTERS LEAGUE (@imlt20official) March 16, 2025