അശ്വതി: ദാമ്പത്യബന്ധത്തില്‍ കൂടുതല്‍ ഐക്യവും കരുതലും ഉണ്ടാകും, ഗൃഹാന്തരീക്ഷംസുഖപ്രദമാകും, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.
ഭരണി: ഭൂമിലാഭമുണ്ടാകും, വാക് തര്‍ക്കങ്ങളില്‍ വിജയമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും, ബന്ധുജനങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമുണ്ടാകും.
കാര്‍ത്തിക: ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, വിവാദവിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ആലോചിച്ചുവേണം, സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും.
രോഹിണി: എതിരഭിപ്രായങ്ങളെ തൃണവത്കരിക്കും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, വാക്കുകള്‍ മധുരമായിരിക്കും
മകയിര്യം: വിദ്യാതടസങ്ങള്‍ മാറും, വിവാഹത്തിന് അനുകൂലകാലം, പ്രയത്‌നം ഫലം കാണും, സാമ്പത്തിക അസമത്വം മാറും.
തിരുവാതിര: ജീവിതത്തില്‍ പുരോഗതിയുണ്ടാകുന്ന അനുഭവങ്ങള്‍ വന്നുചേരും, സന്താനങ്ങളാല്‍ മനസ് കലുഷിതമായിരിക്കും, ഊഹാപോഹങ്ങളാല്‍ എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്.
പുണര്‍തം:കലാരംഗത്ത് നേട്ടങ്ങളുണ്ടാകും, തൊഴില്‍പരമായി ഗുണപരമായ ദിവസം , ദാമ്പത്യജീവിതത്തില്‍ അടുപ്പം വര്‍ധിക്കും.
പൂയം: വരവിനനുസരിച്ച് ചെലവ് വര്‍ധിക്കും, വാഹനം മാറ്റിവാങ്ങുന്നത് ആലോചിക്കും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കും.
ആയില്യം: മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളില്ല, ഇഷ്ടജനങ്ങളുമായിസമയം ചെലവഴിക്കും, അംഗീകാരവും ആദരവും ലഭിക്കും.
മകം: സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, സഹോദരങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, വ്യാപാര ബന്ധം വിപുലപ്പെടുത്തും.
പൂരം: വാക്കുകള്‍ ലളിതമാകും, സാമ്പത്തിക ഉന്നതിയുണ്ടാകും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും,ബന്ധുജനങ്ങളുടെ പിന്തുണലഭിക്കും.
ഉത്രം: നയപരമായി ഇടപെടും, ബന്ധുജനങ്ങളുടെ പിന്തുണയാല്‍ പുതിയ സംരംഭങ്ങള്‍തുടങ്ങും, എല്ലാവശവും ആലോചിച്ചു പ്രവര്‍ത്തിക്കും.
അത്തം: വാക്കുകള്‍ക്ക് മൂര്‍ച്ചകൂടും, പൂര്‍വിക ഭൂമിയില്‍ വീട് വയ്ക്കുന്നതിന് ആരംഭം കുറിക്കും, സാമ്പത്തികസ്രോതസുകള്‍ തുറന്നുകിട്ടും.
ചിത്തിര: ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, വിവാദപരമായ തീരുമാനങ്ങളില്‍നിന്ന് വിട്ട് നില്‍ക്കണം, പുതിയപദ്ധതികള്‍ക്ക് രൂപംനല്‍കും.
ചോതി: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും, ദൈവിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, കുടുംബപരമായി ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.
വിശാഖം: മാനസിക സമ്മര്‍ദമുണ്ടാകും, ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതായി വരും, സാമ്പത്തിക അച്ചടക്കം പാലിക്കണം.
അനിഴം: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, മനസ് കലുഷിതമായിരിക്കും, ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകളുണ്ടാകാം.
തൃക്കേട്ട: വിവാദങ്ങളില്‍ തലയിടാതെ ശ്രദ്ധിക്കണം, സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നതിനാല്‍ അഭിമാനം തോന്നും.
മൂലം: ധനവരവ് ഉണ്ടാകും, പുതിയ കര്‍മപദ്ധതികള്‍ക്കു തുടക്കമിടും, സഹോദരങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
പൂരാടം: വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവരും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, എതിര്‍പ്പുകളെ അസ്ഥാനത്താക്കും.
ഉത്രാടം:സന്താനങ്ങളെ കൊണ്ട് ഗുണമുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, സാമ്പത്തിക ഉന്നമനം ഉണ്ടാകും.
തിരുവോണം: ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, തൊഴില്‍പരമായി ഉന്നതിയുണ്ടാകും, സ്വപ്‌നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.
അവിട്ടം: ബന്ധുജനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകും.
ചതയം: അനാരോഗ്യപ്രവണതകളെ ചെറുക്കണം, സന്താനങ്ങളുടെ അമിത ചെലവിന് കടിഞ്ഞാണിടും, വ്യാപാര സ്ഥാപനങ്ങള്‍ വിപുലീകരിക്കും.
പുരുരുട്ടാതി: സാമ്പത്തികമായി നേട്ടം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകും.
ഉത്രട്ടാതി: ബന്ധുജനങ്ങളില്‍നിന്ന് നേട്ടം, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, വിദഗ്ധ ചികിത്സ തേടേണ്ടതായി വരും, സാമ്പത്തിക നേട്ടം.
രേവതി: സഹോദരങ്ങള്‍ മുഖേന ഗുണാനുഭവം, സാമ്പത്തികമായി ഉന്നമനം ഉണ്ടാകും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288