അശ്വതി: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം, കടബാധ്യതകള്‍ വര്‍ധിക്കും, ഗൃഹത്തില്‍ സ്വസ്ഥതക്കുറവുണ്ടാകാം.
ഭരണി: ആശയക്കുഴപ്പങ്ങളുണ്ടാകുന്ന കാര്യങ്ങളില്‍ ഇടപെടരുത്, വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കാം, യാത്രാച്ചെലവ് അധികരിക്കും.
കാര്‍ത്തിക: സുഹൃത്തുക്കളെ സഹായിക്കും, കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സന്താനങ്ങള്‍ക്ക് ഗുണാനുഭവം.
രോഹിണി: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവേകത്തോടെ കാര്യങ്ങളെ അറിയാന്‍ ശ്രമിക്കണം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
മകയിര്യം: പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, എതിരാളികളെ നിഷ്പ്രഭരാക്കും, സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റും.
തിരുവാതിര: വിദ്വത് സദസുകളില്‍ തിളങ്ങും, കിട്ടിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും, വീഴ്ചകളെ കരുതിയിരിക്കണം.
പുണര്‍തം: വൈവിധ്യങ്ങളാര്‍ന്ന കാഴ്ചപ്പാടുകളുണ്ടാകും, ബന്ധുബലം വര്‍ധിക്കും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.
പൂയം: ആശയവിനിമയങ്ങളില്‍അപാകമുണ്ടാകാതെ ശ്രദ്ധിക്കണം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, ദൂരയാത്രകളുണ്ടാകും.
ആയില്യം: വാഹനത്തിന് അറ്റകുറ്റപ്പണി, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം, മാനസികസമ്മര്‍ദം വര്‍ധിക്കും.
മകം: അകാരണമായഭയം, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, അനാരോഗ്യം, അലച്ചില്‍ എന്നിവയുണ്ടാകാം.
പൂരം: കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടാകാം, സഹോദരസ്ഥാനീയരില്‍നിന്ന് സഹായം ലഭിക്കും, സാങ്കേതിക കാര്യങ്ങളില്‍അറിവ് വര്‍ധിക്കും.
ഉത്രം: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും, യാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തിക നില മെച്ചപ്പെടും.
അത്തം: വ്യാപാരസംരംഭങ്ങള്‍ വിപുലീകരിക്കും, ആത്മമിത്രങ്ങളെ ലഭിക്കും, സാമ്പത്തിക കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം.
ചിത്തിര: അശ്രദ്ധമൂലം പണം നഷ്ടമുണ്ടാകും, വ്യവഹാരങ്ങളില്‍ വിജയിക്കും, വാക്കുകള്‍ യാഥാര്‍ഥ്യമാകാന്‍ അക്ഷീണം പരിശ്രമിക്കും.
ചോതി: സാമ്പത്തികകാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാകാതെ ശ്രദ്ധിക്കണം, പുതിയ കൂട്ടുകെട്ടുകള്‍ മൂലം ബുദ്ധിമുട്ടുകളുണ്ടാകാം, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
വിശാഖം: ഭൂമിസംബന്ധമായ കാര്യങ്ങളില്‍ പിടിവാശി ഉപേക്ഷിക്കേണ്ടതായി വരും, നവമാധ്യമങ്ങളിലെ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കും, സുഹൃത്ഗുണം.
അനിഴം: ഗുണാനുഭവങ്ങളുണ്ടാകും, ഉന്നതവ്യക്തികളുമായി ആത്മബന്ധം പുലര്‍ത്തും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടമുണ്ടാകും.
തൃക്കേട്ട: ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
മൂലം: അലച്ചിലുകളുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ സ്വസ്ഥതക്കുറവ്, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കേണ്ടി വരും.
പൂരാടം: വാഹനക്ലേശമുണ്ടാകാം, ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും, സാമ്പത്തികനേട്ടം.
ഉത്രാടം: അനാവശ്യതര്‍ക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, ബന്ധുജനങ്ങളുമായി കൂടിച്ചേരലുണ്ടാകും, സഹോദരഗുണമുണ്ടാകും.
തിരുവോണം: സാമ്പത്തിക സ്രോതസുകള്‍ വര്‍ധിക്കും, മാതാവിനോട് സ്‌നേഹം കൂടും, സഹോദരങ്ങളുമായി രമ്യതയില്‍വര്‍ത്തിക്കും.
അവിട്ടം: കലാപരമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികവ് പുലര്‍ത്താനാകും.
ചതയം: സുഹൃത്തുക്കളുടെ സഹായം, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
പുരുരുട്ടാതി: പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കണം, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും.
ഉത്രട്ടാതി: ദൂരയാത്രകള്‍,സാമ്പത്തിക നേട്ടം, സഹോദരഗുണം, ജീവിതപങ്കാളിയുടെ നേട്ടങ്ങളില്‍ അഭിമാനിക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും.
രേവതി: തിരക്കുപിടിച്ച ദിവസമായിരിക്കും, ജീവിതപങ്കാളി മുഖേന ഗുണാനുഭവം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288