ലഖ്നൗ: ഔറംഗസേബെന്ന് തെറ്റിദ്ധരിച്ച് ബഹദൂർ ഷാ സഫ റിന്റെ ചിത്രത്തിൽ കറുപ്പ് പെയി ന്റടിച്ച് ഹിന്ദുത്വ സംഘടനാംഗങ്ങൾ. ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാലാം നമ്പർ പ്ലാറ്റ്ഫോമിലു ണ്ടായിരുന്ന ചിത്രത്തിലാണ് ഹിന്ദു രക്ഷാ ദൾ എന്ന സംഘ ടനയിലെ അംഗങ്ങൾ കറുപ്പ് പെയിന്റടിച്ചത്. ചുവരിൽ എച്ച്ആർഡി (ഹിന്ദു രക്ഷാ ദൾ) എന്നും എഴുതിയ ശേഷമാണ് സംഘം മടങ്ങിയത്. സംഭവത്തിൽ ആർപിഎഫ് കേസെടുത്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ്, ഗാസിയാബാദ് റെയിൽവേ സ്റ്റേഷൻ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങൾ ചുവരിൽ വരച്ചത്. 1857ലെ വിപ്ലവം ഓർ മ്മിപ്പിക്കുന്ന ചിത്രത്തിൽ റാണി ലക്ഷ്‌മി ഭായി, മംഗൾ പാണ്ഡെ തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ വരച്ചിട്ടുണ്ട്.ഇക്കൂട്ടത്തിലാണ് ബഹദൂർ ഷാ സഫറിന്റെയും ചിത്രമുള്ളത്.
റെയിൽവേ ആക്ട് പ്രകാരം കേസ് ഫയൽ ചെയ്‌ത് നിയമനടപടി സ്വീകരിച്ചുവരികയാ ണെന്നും അന്വേഷണത്തിന് ശേഷം അവർക്കെതിരെ നടപ ടിയെടുക്കുമെന്നും സഹായക് സുരക്ഷാ കമ്മിഷണർ എസ് എസ് ഗാർബിയാൽ പറഞ്ഞു. പ്ലാറ്റ്ഫോമിലെ ചിത്രം ഔറം ഗസേബിന്റേതല്ല, ബഹാദൂർ ഷാ സഫറിൻ്റേതാണെന്ന് ഡൽഹി ഡിവിഷൻ ഡിആർഎം പുഷ്പ ഷ് രാമൻ ത്രിപാഠി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.