കൊച്ചി: റോക്കറ്റ് വേഗതയിൽ കുതിച്ച സ്വർണവില ഇന്നു രാവിലെ പൊടുന്നനെ ഒന്നു ബ്രേക്ക് പിടിച്ചെങ്കിലും വീണ്ടും മുന്നോട്ടെടുക്കുന്നു. ഇന്നത്തെ സ്വർണവില, ഒരു പവന് കഴിഞ്ഞ ദിവസത്തേക്കാൾ 1360 രൂപ കുറഞ്ഞെങ്കിൽ ഉച്ച കഴിഞ്ഞതോടെ 10,40 രൂപയുടെ വർദ്ധന രേഖപ്പെടുത്തി.
രാവിലെ പവന് 89, 680 രൂപയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചകഴിഞ്ഞതോടെ 90,720 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 130 രൂപയുടെ വർദ്ധനയാണുണ്ടായത്.അതേസമയം 18 കാരറ്റ് സ്വർണത്തിന് 105 രൂപ കൂടി ഗ്രാമിന് 9325 ആയി.
കഴിഞ്ഞ ദിവസം 91,040 റെക്കോർഡ് വിലയിലെത്തിയ സ്വർണം ഇന്നു രാവിലെയോടെ പിന്നോട്ടടിക്കുകയായിരുന്നു. അതേസമയം വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യതയെന്നു വിദഗ്ദർ പറയുന്നു.