ഭുവനേശ്വർ: ഒഡീഷയില്‍ ഹോക്കി പരീശീലകന്‍ 15 കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പരിശീലകനെയും കുറ്റകൃത്യം ചെയ്യാന്‍ സാഹായിച്ച മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഹോക്കി പരിശീലനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി ലോഡ്ജിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് പോക്സോ പ്രകാരം കേസെടുക്കുകയും ഹോക്കി പരിശീലകനേയും അക്രമത്തിന് കൂട്ടുനിന്ന സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജജ‌്പൂരിലെ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോക്കി സ്റ്റേഡിയത്തിലാണ് കുട്ടി രണ്ട് വര്‍ഷമായി പരിശീലനം നേടുകയായിരുന്നു.