കൊച്ചി: ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട സിദ്ദി ശീറാം പാടിയ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്.
അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു.സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.
വളരെ പ്ലസൻ്റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൻ പറയുന്നത് ഇതാണ്. പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.
സിദ്ദിഖ്, ലാലു അലക്സ്, സംഗീത, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. കഥ – അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ‘ ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – കെ. രാജഗോപാൽ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. സ്റ്റിൽസ് – അമൽ.സി. സദർ. അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം – ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ – ആദർശ്. വപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. ലപൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.- വാഴൂർ ജോസ്.