BREAKING NEWS

വെൺമതി ഇനി അരികിൽ നീ മതി… ‘ഹൃദയപൂർവ്വം’ വീഡിയോ ഗാനം പുറത്ത്, ചിത്രം 28ന് തിയറ്ററുകളിൽ

· · 1 min read
Share: Copied!

കൊച്ചി: ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട സിദ്ദി ശീറാം പാടിയ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്.
അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു.സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.

വളരെ പ്ലസൻ്റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൻ പറയുന്നത് ഇതാണ്. പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.

സിദ്ദിഖ്, ലാലു അലക്സ്, സംഗീത, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. കഥ – അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ‘ ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – കെ. രാജഗോപാൽ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. സ്റ്റിൽസ് – അമൽ.സി. സദർ. അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം – ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ – ആദർശ്. വപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. ലപൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.- വാഴൂർ ജോസ്.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026