ന്യൂഡൽഹി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാനെ’ പരിഹസിച്ച് പ്രശസ്ത ഛായാഗ്രാഹകൻ പി.സി. ശ്രീറാം. ‘എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു’ എന്നായിരുന്നു ശ്രീറാം ട്വീറ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ ശ്രീറാമിനെതിരെ വലിയ രീതിയിൽ വിമർശനവുമുണ്ടായി.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വമ്പൻ സിനിമകൾ ചെയ്യുന്ന ക്യാമറാമാനായ ശ്രീറാമിൽ നിന്നും ഇത്തരമൊരു വിലകുറഞ്ഞ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു കൂടുതൽ കമന്റുകളും. വിമർശനം കടുത്തതോടെ ശ്രീറാം ട്വീറ്റ് പിൻവലിക്കുകയായിരുന്നു.മോഹൻലാൽ ചിത്രമായ ‘കൂടും തേടി’യാണ് പി.സി. ശ്രീറാം മലയാളത്തിൽ ക്യാമറ ചലിപ്പിച്ച ആദ്യ സിനിമ. മൗനരാഗം, ഗീതാഞ്ജലി, നായകൻ, അമരൻ, തേവർമകൻ, അലൈപായുതേ, ഖുഷി, ധാം ധൂം, ഓകെ കൺമണി, ഷമിതാഭ്, പാഡ്മാൻ എന്നിവയാണ് ശ്രീറാമിന്റെ പ്രധാന സിനിമകൾ.