മുംബൈ: കോഴിയെ പോലും വെറുതെ വിടാത്ത ക്രൂരത. കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റിൽ. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് 45കാരൻ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്. രാജേന്ദ്ര റാഹതേ എന്നയാളാണ് അറസ്റ്റിലായത്.
45കാരന്റെ ചെയ്തികൾ അയൽവാസി മൊബൈലിൽ ചിത്രമെടുത്തിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് 45കാരനിൽ നിന്ന് നേരിട്ട ദുരനുഭവം വിശദമാക്കിയത്. ഇതോടെയാണ് 45കാരന്റെ അയൽവാസി പൊലീസിൽ പരാതിപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ മേക്ക് അപ്പ് ആർട്ടിസ്റ്റായ 48കാരന്റെ പരാതിയിലാണ് നടപടി.
48കാരന്റെ പ്രായപൂർത്തിയാകാത്ത മകനെ രണ്ട് പ്രാവശ്യമാണ് രാജേന്ദ്ര റാഹതേ ആക്രമിച്ചത്. ആരോടെങ്കിലും പറഞ്ഞാൽ ആക്രമിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മൊഴി നൽകിയത്. രാജേന്ദ്ര റാഹതേയ്ക്കെതിരായി മൃഗങ്ങൾക്കെതിരായ ക്രൂരത അടക്കമുള്ള വകുപ്പുകൾ കൂടുതൽ അന്വേഷണത്തിന് ശേഷമാകും നടത്തുക. നിലവിൽ അയൽവാസിയുടെ മകനെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്.