തിരുവനന്തപുരം:തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടത്തിവരാൻ ചർച്ചകൾ നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്ര മാനദണ്ഡങ്ങളിൽ വിശദമായ ചർച്ച നടന്നു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന് വിഷയം ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്. വെടിക്കെട്ട് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും പിണറായി വിജയൻ.
ചോദ്യോത്തരവേളയിൽ പി നന്ദകുമാർ എം എൽ എ യുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആചാരാനുഷ്ഠങ്ങൾക്ക് തടസം ഉണ്ടാകാതെ പൂരം നടത്താനാണ് സർക്കാർ ശ്രമം. മാനദണ്ഡങ്ങൾ പാലിച്ച് തടസമില്ലാതെ തന്നെ ആന എഴുന്നള്ളിപ്പ് നടക്കും . പെസോ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഉള്ള നടപടിക്രമങ്ങൾ നടത്തി വരുന്നുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ആവശ്യമുള്ളതിനാൽ അതിന് ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പടക്ക മാഫിയയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെയോ ഗവൺമെന്റിനെയോ ബാധിക്കുന്നതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു .
പൂരം കലക്കൽ വിവാദത്തിൽ ആവശ്യമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതാണെന്നും. അനുബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് അദ്ദേഹം പറഞ്ഞു. ആനകൾക്ക് പ്രയാസമുണ്ടാകരുത് എന്നതാണ് സർക്കാർ നിലപാട് . ഇതാണ് കോടതിയും പറഞ്ഞിട്ടുള്ളത്.ആനകൾ തമ്മിലുള്ള അകലം നിരീക്ഷിക്കാൻ ജില്ലാതല സമിതിയെ നിയോഗിച്ചിട്ടുണ്ട് ഒരു മീറ്റർ ദൂരപരിധി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നിശ്ചയിച്ചു .ഇത് കോടതിയെയും അറിയിച്ചിട്ടുണ്ട്. ഒരു സ്ഥലത്തെ പരിപാടിയായിട്ടല്ല; മൊത്തം നാടിൻ്റെ പരിപാടിയായാണ് കാണുന്നത്