കോഴിക്കോട്: അരയിടത്തുപാലത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരൻറെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തിൽ സ്ഥാപിച്ച ക്യാമറിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. അൻപതോളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റ 9 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബേബി 41 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദിശ തെറ്റിവന്ന രണ്ട് ബൈക്കുകകളെ മറികടക്കാൻ ശ്രമിക്കവേ ബസ് തൊട്ടടുത്തുള്ള മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിലെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്. പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.