കോഴിക്കോട്: താമരശ്ശേരി ചമലിൽ അനുജനെ വെട്ടി സഹോദരൻ. കാരപ്പറ്റപ്പുറായിൽ കെ.പി. അഭിനന്ദിനാണ് (23) സഹോദരൻ അർജുനന്റെ (28) വെട്ടേറ്റത്. അർജുൻ ലഹരിക്കടിമയായിരുന്നു. അഭിനന്ദിന്റെ തലയ്ക്കാണു വെട്ടേറ്റത്.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് അഭിനന്ദിനെ അർജുനൻ വെട്ടി പരുക്കേൽപ്പിച്ചത്. ഇന്ന് വൈകിട്ട് 5:30ന് ആണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന അർജുനനെ കഴിഞ്ഞദിവസം ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
Drug addiction fueled brother attack in Thamarassery: Arjun, a drug user, attacked his brother Abhinand with a sword after being recently admitted to a rehab center.
Attack Kerala News Kozhikode News Drug Abuse Malayalam News