ഡെറാഡൂൺ: ദളിത് ഐഎഎസ് ഓഫിസർക്കെതിരായ ബി.ജെ.പി എം.പിയും ഉത്തരഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ പരാമർശം വിവാദത്തിൽ. ‘സിംഹങ്ങൾ നായ്ക്കളെ വേട്ടയാടാറില്ലെ’ന്ന പരാമർശമാണ് വിവാദത്തിലായത്. സംസ്ഥാന മൈനിങ് സെക്രട്ടറിയായ ബ്രിജേഷ് സാന്തിന് നേരെയാണ് ഹരിദ്വാർ എംപികൂടിയായ ത്രിവേന്ദ്ര സിങ്ങിന്റെ മോശം പരാമർശം. ഉത്തരാഖണ്ഡിന്റെ വിവിധ മേഖലകളിൽ അനധികൃതമായി ഖനനം നടക്കുന്നുണ്ടെന്ന വാദവുമായി ത്രിവേന്ദ്ര സിങ് അടുത്തിടെ രംഗത്തെത്തിയിരുന്നു.
എന്നാൽ വാദം അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ബ്രിജേഷ് സാന്ത് പ്രതികരിച്ചിരുന്നു. തുടർന്നാണ് ത്രിവേന്ദ്രയുടെ പരാമർശം. സംഭവത്തിൽ ഓൾ ഇന്ത്യ ഐഎഎസ് അസോസിയേഷൻ പ്രതിഷേധിച്ചു. ത്രിവേന്ദ്രയുടെ പരാമർശം ജാതീയമായ അധിക്ഷേപമാണെന്ന് അസോസിയേഷൻ പറഞ്ഞു. വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ഒരു പ്രമേയവും അസോസി യേഷൻ പാസാക്കിയിട്ടുണ്ട്. അം ഗങ്ങളോട് മാന്യമായി പെരുമാ റണം എന്നതാണ് പ്രമേയത്തി ലെ മുഖ്യ ആവശ്യം.