പട്ന: ബിഹാറിലെ വോട്ടെണ്ണൽ അന്തിമ ലാപ്പിലെത്തിനിൽക്കെ സംസ്ഥാനത്തെങ്ങും എൻഡിഎ തേരോട്ടമെന്ന് വ്യക്തം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറിൽ ഇത്തവണ എൻഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.
ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. അതേസമയം ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. എൻഡിഎ 200, ഇന്ത്യാമുന്നണി 37, ഇതിൽ കോൺഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആർജെഡി തകർന്നടിയുന്നതുമാണ് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ കാണുന്നത്. എൽജെപി -0
അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് ഇത്തവണ എൻഡിഎയ്ക്ക് ബിഹാർ സമ്മാനിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് ഇത്തവണ തകർന്നടിഞ്ഞത്.
















































