BREAKING NEWS

വീണ്ടും നിതീഷ് മാജിക്, ഡബിൾ സെഞ്ചുറിയുമായി എൻഡിഎ, ചോദ്യചിഹ്നമായി പ്രതിപക്ഷം!! മഹാതോൽവിയായി മഹാസഖ്യം, തെരഞ്ഞെടുപ്പ് ഭൂപടത്തിൽ പോലുമില്ലാതെ എൽജെപി

· · 1 min read
Share: Copied!

പട്ന: ബിഹാറിലെ വോട്ടെണ്ണൽ അന്തിമ ലാപ്പിലെത്തിനിൽക്കെ സംസ്ഥാനത്തെങ്ങും എൻഡിഎ തേരോട്ടമെന്ന് വ്യക്തം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറിൽ ഇത്തവണ എൻഡിഎയ്ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.

ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം ലീഡ് നിലയിൽ എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. അതേസമയം ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. എൻഡിഎ 200, ഇന്ത്യാമുന്നണി 37, ഇതിൽ കോൺഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആർജെഡി തകർന്നടിയുന്നതുമാണ് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുമ്പോൾ കാണുന്നത്. എൽജെപി -0

അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് ഇത്തവണ എൻഡിഎയ്ക്ക് ബിഹാർ സമ്മാനിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചർച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് ഇത്തവണ തകർന്നടിഞ്ഞത്.

ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി- ബിജെപി!! വൻ കുതിച്ചുചാട്ടം നടത്തി എൻഡിഎ, അമ്പേ പരാജയപ്പെട്ട് മഹാസഖ്യം… ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജെടിയു- NDA- 162, INDIA- 68,

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026