ന്യൂഡൽഹി: പാക്കിസ്ഥാന്റെ നെഞ്ചുനോക്കി ഇന്ത്യ തൊടുത്തുവിട്ട അസ്ത്രങ്ങൾ ഭക്ഷണരൂപത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മേശപ്പുറത്ത്. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക ചടങ്ങിൽ പാചക പട്ടികയിൽ ഉൾപ്പെടുത്തിയ വിഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ബാലാക്കോട്ട് തിരാമിസു’, ‘റാവൽപിണ്ഡി ചിക്കൻ ടിക്ക’, ‘സുരാവൽപിണ്ഡി ചിക്കൻ ടിക്ക’ തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയ മെനുവിന്റെ ചിത്രം മേജർ മാധൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
‘ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികം, അത്താഴ മെനു, നിങ്ങളുടെ പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുക, IAF-ന്റെ അടുത്ത ലെവൽ ട്രോളിംഗ്’ എന്ന ടാഗ് ലൈനോടെയാണ് മേജർ മെനുകാർഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാനിലെ നഗരങ്ങളുടെ പേരിട്ട ഈ വിഭവങ്ങൾ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഡിന്നർ ചടങ്ങിലെ മേനു കാർഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 8-ന് നടന്ന 93-ാം വാർഷികാഘോഷ ചടങ്ങിലെ ഡിന്നർ മേനു സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മേനുവിലെ പ്രധാന ഭക്ഷണങ്ങൾ:
‘റാവൽപിണ്ടി’ ചിക്കൻ ടിക്കാ മസാല
‘റഫിക്വി’ രരാ മട്ടൻ
‘ഭോളാരി’ പനീർ മെത്തി മലായി
‘സുക്കൂർ’ ശാം സവേര കോഫ്ത
‘സർഗോധ’ ദാൾ മഖനി
‘ജേക്കബാബാദ്’ മേവാ പുലാവ്
‘ബഹാവൽപൂർ’ നാൻ
ഡെസേർട്ടുകൾ:
‘ബാലാക്കോട്ട്’ തിരാമിസു
‘മുജഫ്ഫറാബാദ്’ കുൽഫി ഫലൂദ
‘മുറിദ്കേ’ മീഠാ പാൻ
അതേസമയം ചടങ്ങ് നടന്നത് എവിടെയാണെന്നു വെളിപ്പടുത്തിയിട്ടില്ല. ഐഎഎഫ് അംഗങ്ങൾക്കും ക്ഷണിതർക്കുമായി ഒരുക്കിയിരിക്കുന്ന ഈ പ്രത്യേക മേനു, പാക്കിസ്ഥാനുമായുള്ള സുരക്ഷാ സംഘർഷങ്ങൾക്കുള്ള സൂക്ഷ്മ പ്രതികരണമായാണ് ചിലർ കാണുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് മേനു ചിത്രങ്ങൾ പങ്കുവച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.
പിന്നിലെ ചരിത്രം ഇങ്ങനെ-
2019-ൽ പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി, ഫെബ്രുവരി 26-ന് ബാലാക്കോട്ടിൽ ജൈഷ് എ മുഹമ്മദ് ഭീകര പരിശീലനകേന്ദ്രത്തിലേക്ക് ഇന്ത്യൻ വ്യോമസേന എയർ സ്‌ട്രൈക്ക് നടത്തിയതാണ് ഓപ്പറേഷൻ ബന്ദർ.
ബാലക്കോട്ടിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ബോംബിടാൻ ഇന്ത്യൻ വ്യോമസേന ഏഴ് മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.
2025-ലെ ഏപ്രിൽ 22-ന് നടന്ന പഹാൽഗാം ഭീകരാക്രമണത്തിന് ശേഷം, മേയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്ഥാനിന്റെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഈ ആക്രമണത്തിൽ പാക്കിസ്ഥാന്റെ വ്യോമശക്തിയുടെ 20% നശിപ്പിക്കപ്പെട്ടു. ഈ മേനുവിലൂടെ ഐഎഎഫ്, സൈനിക വിജയങ്ങളുടെയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെയും ചരിത്രം ചെറുതായി ആഘോഷിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
93 anniversary of #IndianAirForce – Dinner menu – pick your favourite 😛😛😛. Next level trolling by IAF pic.twitter.com/e07XYmmKed
— Major Madhan Kumar 🇮🇳 (@major_madhan) October 9, 2025