ഈയൊരു അവകാശ വാദം എന്നു തീരുമോയെന്തോ? യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ്
വാഷിങ്ടൻ: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിച്ചെന്ന അവകാശവാദം വീണ്ടുമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...









































